ഇതൊരു യാത്രാകുറിപ്പ്:
പരസ്യകലയെക്കുറിച്ച് തീക്ഷ്ണമായി പഠിക്കാന്‍ പണ്ടെങ്ങോ മദ്രാസിനു പോയതിന്റെ ഒരനുസ്മരണം.....ട്രെയിനിലായിരുന്നു യാത്ര. മുകളിലത്തെ ബര്‍ത്തില്‍ നേരത്തെ തന്നെ ഇടം പിടിച്ചു. മുകളിലാവുമ്പോള്‍ താഴെ നടക്കുന്നത് എല്ലാം വള്ളിപുള്ളി വിടാതെ വീക്ഷിക്കാമല്ലോ...
ട്രെയിന്‍ കോയമ്പത്തൂര്‍ വിട്ടുകാണും.
എവിടെ നിന്നെന്നറിയില്ല ഒരു കൊച്ചു പാവാടക്കാരി കമ്പാര്‍ട്ട്മെന്റില്‍ പ്രത്യക്ഷപെട്ടു. മുഷിഞ്ഞുകീറിപ്പറിഞ്ഞ വേഷം. ഏറിയാല്‍ അഞ്ചുവയസ്സ്...
ദയനീയത ചിത്രം വരച്ച അവളുടെ മുഖത്ത് മങ്ങാതെ പ്രകാശിക്കുന്ന കണ്ണുകളില്‍ എങ്കിലും എനിക്ക് നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല. തമിഴ്, മലയാളം കലര്‍ന്ന ഒരു മിശ്രിത ഭാഷയില്‍ അവള് എന്തൊക്കെയോ പാടാന്‍ ശ്രമിക്കുന്നു, ഈണവും താളവും ഇല്ലെങ്കിലും ഞാന്‍ അതുതന്നെ ശ്രദ്ധിച്ചു കിടന്നു. പാട്ടുപാടുന്നതിനിടയില്‍ അവള് യാത്രക്കാരില്‍ നിന്ന് കൈനീട്ടി എന്തൊക്കെയോ വാങ്ങുന്നുണ്ട്. അധികവും ചില്ലറ തുട്ടുകള്‍. കിട്ടുന്ന ചില്ലറ അതുപോലെതന്നെ മടക്കിപ്പിടിച്ച പാവാടയിലേക്ക് നിക്ഷേപിക്കുന്നുമുണ്ട്. ഒടുവില്‍ അവള് ഞാന്‍ കിടന്നിരുന്ന കാബിനിലുമെത്തി.
എല്ലാരും ചില്ലറ തുട്ടുകള്‍ കൊടുത്തപ്പോള്‍ ഒത്തിരി പ്രായമുള്ള ഒരാള്‍ അവള്‍ക്കു ഒരു കഷ്ണം ബിസ്കറ്റ് വച്ചുനീട്ടി. അവളുടെ കണ്ണുകള്‍ വിടരുന്നത് ഞാന്‍ കണ്ടു. വളരെ ശ്രദ്ധാപൂര്‍വ്വം അത് അവളുടെ വലം കയ്യിലേക്ക് ഏറ്റുവാങ്ങി. പിന്നീട് ഇടതു കയ്യ് നീട്ടി ആയിരുന്നു അവളുടെ യാചന...വലം കയ്യില്‍ ഭദ്രമായി പിടിച്ച ബിസ്കറ്റ് കഷണവും പാവാടയുടെ മടക്കിപിടിച്ച അറ്റവും... പാവാടയില്‍ നിറയെ ചില്ലറ തുട്ടുകള്‍ കിലുങ്ങുന്നു. പാടി പാടി അവള് കമ്പാര്‍ട്ട്മെന്റിന്റെ അങ്ങേത്തലക്കല്‍ എത്തുംവരെ ഞാന്‍ അവളെ കണ്ണുകളെ കൊണ്ടു പിന്തുടര്ന്നു....
പാടുന്നതിനിടയില്‍ പലപ്പോഴും തനിക്കുകിട്ടിയ ബിസ്കറ്റ് അവള് തിരിച്ചും മറിച്ചും നോക്കുന്നത് ഞാന്‍ കൌതുകത്തോടെ നോക്കിക്കിടന്നു. ഇടക്കൊക്കെ ബിസ്കറ്റ് മണത്തുനോക്കുന്നതും കണ്ടു...
എന്താ അവള് ബിസ്കറ്റ് കഴിക്കാത്തത് എന്ന എന്റെ ജിജ്ഞാസയ്ക്ക് വിരാമമിട്ടുകൊണ്ട് അവള്, അവിടെ വാതിലിനോടു ചേര്‍ന്നിരുന്ന ഒരു ചെറുപ്പക്കാരിയുടെ മടിയിലേക്ക് എടുത്തുചാടി. അത്രയും സ്വാതന്ത്ര്യത്തോടെ അവള് പെരുമാറുന്നത് കണ്ടപ്പോള്‍ ഒന്നുറച്ചു. ആ സ്ത്രീ അവളുടെ അമ്മ തന്നെ. ആ സ്ത്രീ അവളുടെ കൊച്ചു മുഖത്തും ജടപിടിച്ച മുടിയിഴകളിലും വിരലുകളോടിച്ചു...
ഒന്നും സംഭവിക്കാതെ കുഞ്ഞ് തിരിച്ചെത്തിയതിലെ ചാരിതാര്‍ത്ഥ്യം ആ മുഖത്തുണ്ട്. ഒടുവില്‍ ആ സുന്ദര മുഹൂര്ത്തത്തിനു ഞാന്‍ ദൃക്സാക്ഷിയായി. അമ്മയുടെ മടിയില്‍ കിടന്നുകൊണ്ടുതന്നെ ആ കൊച്ചു പാട്ടുകാരി, താന്‍ ഇതുവരെ നിധിപോലെ സൂക്ഷിച്ചിരുന്ന ബിസ്കറ്റ് കഷണം പാതി മുറിച്ചു അമ്മയുടെ വായില്‍ വച്ചുകൊടുക്കുന്നു. കുഞ്ഞിന്റെ ഈ കൊച്ചു സ്നേഹപ്രകടനത്തില്‍ തന്നെ ഒരുപാടു മധുരിച്ച ആ അമ്മ തനിക്ക് നല്കിയ ആ ബിസ്കറ്റ് കഷണം അതേപോലെ ആ കുഞ്ഞുവായില് വച്ചുകൊടുത്തു. അപ്പോഴാണ് ഞാന്‍ അത് ശ്രദ്ധിച്ചത്. അവര്‍ക്ക് കാഴ്ച്ചശക്തിയില്ലായിരുന്നു...
അതുകൊണ്ടുതന്നെ ആയിരിക്കണം ആ അഞ്ചുവയസ്സുകാരി ഇത്രമാത്രം അമ്മയെ സ്നേഹിക്കുന്നത്.. ആണോ?
ഈ പരസ്പരമുള്ള സ്നേഹപ്രകടനം എന്റെ കണ്ണുകളില്‍ നനവ് പടര്‍ത്തി...
ഞാന്‍ എന്റെ അമ്മയെ ഓര്‍ത്തു.
ചെയ്യാന്‍ മറന്ന പലതും ഓര്‍ത്തു.
അങ്ങിനെ ആ അഞ്ചുവയസ്സുകാരി എന്റെ ഗുരുവായി...
സ്നേഹിക്കാന്‍ പഠിപ്പിച്ച എന്റെ ഗുരു...
67 comments:
ആ അഞ്ചുവയസ്സുകാരി എന്റെ ഗുരുവായി...
സ്നേഹിക്കാന്‍ പഠിപ്പിച്ച എന്റെ ഗുരു...
സ്നേഹിതരേ,
ഇതൊരു കഥയല്ല, എന്റെ ചെറിയൊരു അനുഭവം... അത് നിങ്ങളോട്കൂടി പങ്കുവയ്ക്കുന്നു...
ബാലികയുടെ ചിത്രത്തിന് കടപ്പാട്: എന്റെ സുഹൃത്തിനോട്..
അറിയാതെ എന്റെ കണ്ണും ഈറനായല്ലോ സുമേഷേ... കുട്ടികളില്‍ നിന്നു മാത്രമല്ല, പലപ്പോഴും മറ്റു ജീവജാലങ്ങളില്‍ നിന്നും നമ്മള് പലതും പഠിയ്ക്കേണ്ടിയിരിയ്ക്കുന്നു. സഹകരണമനോഭാവവും സ്നേഹവും.
നല്ല പോസ്റ്റ്!
നല്ല ഒരു അനുഭവം ..കൊച്ചു കുഞ്ഞണെങ്ങിലും അതിനു കിട്ടിയ ഭക്ഷണം അമ്മക് കൊടുക്കാനുള്ള ഒരു മനസ്ഥിതി ഉണ്ടായല്ലോ
ശരിക്കും ടച്ചിംഗ് ആണ് ട്ടോ
നല്ല പോസ്റ്റ്!
സ്നേഹം എന്ന വികാരം ഇന്നു അന്യമായി കൊണ്ടിരിക്കുവാണല്ലോ .........ആ കൊച്ചു കുട്ടി എല്ലാവര്ക്കും ഒരു മാതൃക ആകട്ടെ .....നല്ല പോസ്റ്റ് ......
ഞാന്‍ എന്റെ അമ്മയെ ഓര്‍ത്തു.
ചെയ്യാന്‍ മറന്ന പലതും ഓര്‍ത്തു.
ഈ വരികള്‍ എന്നെ തുറിച്ചുനോക്കുന്നു!!
എന്റേയും വരികള്‍......
ശ്രീ: ആദ്യകമന്റിന് നന്ദി... വളരെ സന്തോഷം ഈ പോസ്റ്റ് ഹൃദയത്തിലേറ്റിയതിനു..
അഭി: അതെ, ആ മനസ്ഥിതി ആണ് പലര്‍ക്കും ഇല്ലാതെയുള്ളത്.. നന്ദി ട്ടോ..
ജിഷാദ്: നന്ദിട്ടോ.
കുട്ടന്: സത്യം.. സ്നേഹത്തിന്റെ അര്‍ഥം തന്നെ മാറിയിരിക്കുന്ന കാലമാണിത്.. നന്ദി..
ഹാഷിം: എന്നാല്‍ പെട്ടെന്ന് തന്നെ തെറ്റുകള്‍ തിരുത്തൂ.... നന്ദി...
:-)
സ്നേഹം എന്ന വികാരം അനുഭവപ്പെടുന്ന നല്ലൊരു പോസ്റ്റ്
ഇങ്ങിനെ വഴികാട്ടിയായി ആരെങ്കിലും എത്തിയാലേ നമുക്ക് നമ്മുടെ വീഴ്ചകള്‍ കണ്ടെത്താനാവൂ.
Palakkattettan.
വളരെ നല്ല പോസ്റ്റ്. ഓർമ്മകൾ ഉണർത്തുന്നു.
chuttumulla ella vasthukkalilum.. alukalilum namukku padikkan enthenkilum kanum.. alle...
chutum gurukkanmar..
manoharam sumesh.. nalla post..
വഴികാട്ടിയാകുന്നതിനു പ്രായഭേദമോ ലിംഗഭേദമോ
കണക്കിലെടുക്കുംപോഴാണ് തെറ്റ് പറ്റുന്നത്.
ഒരു കൊച്ചു കുട്ടി സഹതാപത്തോടുകൂടിയ സ്നേഹം അതിന്റെ പുര്‍ണ്ണ അര്‍ത്ഥത്തില്‍ തന്നെ സ്വന്തം അമ്മയോട് കാണിക്കുന്നത് കാണുമ്പോള്‍ ഈറനണിയാത്ത മനസ്സുകള്‍ മനുഷ്യന്റെതാവില്ല....
നന്നായി സുമേഷ്.
സുമേഷേ ഒന്നും പറയാന്‍ പറ്റുന്നില്ല .....
ഇങ്ങനെ കുറെ കുട്ടികളെ ബാംഗ്ലൂര്‍ ഉം കാണാറുണ്ട്.
സുമേഷ്,
വല്ലാത്ത ഒരു അവസ്ഥ.. പലപ്പോഴും നമ്മളൊക്കെ ചിന്തിക്കാൻ തന്നെ മറക്കുന്ന ചില വികാരങ്ങൾ.. ഹൃദയം കൊണ്ടെഴുതിയതാകയാൽ ഹൃദയത്തിലേറ്റാതിരിക്കാനാവില്ല സുഹൃത്തേ.. പിന്നെ, കൊച്ചുകുട്ടിയുടെ പടം.. അത് സുമേഷ് വരച്ചതാണെങ്കിൽ അതിനും ഒരു അഭിനന്ദനം. പലപ്പോഴും ജനസേവശിശുഭവന്റെ പോസ്റ്ററുകളിൽ കാണാറുള്ള മുഖം പോലെ..
ഒരു തേങ്ങല്‍ ഉള്ളിലെവിടെയോ ഉയരുന്നതു പോലെ
ആ കുഞ്ഞിനെ വളരെ നല്ല വാക്കുകളില്‍ അവതരിപ്പിച്ചു ഭാവുകങ്ങള്‍
ടച്ചിങ്ങ് പോസ്റ്റ്.
ഉമേഷ്: സ്മൈലിക്ക് നന്ദി.. :)
കൃഷ്ണകുമാര്‍: കരിമ്പനക്കാറ്റിലേക്ക് സ്വാഗതം. അഭിപ്രായത്തിനു നന്ദി.. വീണ്ടും കാണാം..
പാലക്കാട്ടേട്ടന്‍: അതെ ഈ കൊച്ചുകുട്ടി സ്നേഹത്തിന് മാതൃകയായി... നന്ദി.
മിനി: നന്ദി.
കിഷോര്‍ലാല്‍: വളരെ നന്ദി കിഷോര്‍.. സന്തോഷം..
റാംജി: അതെ റാംജി, അക്ഷരാര്‍ത്ഥത്തില്‍ എന്റെ കണ്ണ് നനയിച്ച സംഭവമായിപ്പോയി.. നന്ദി.
ശങ്കര്‍: കരിമ്പനക്കാറ്റിലേക്ക് സ്വാഗതം. ഇത്തരത്തിലുള്ള കുഞ്ഞുങ്ങള്‍ ധാരാളമുണ്ട്.. ട്രെയിനില്‍ പാലക്കാട് ചുരം ഒന്ന് കടന്നാല്‍ മതി.. ധാരാളം കാണാം...
മനോരാജ്: വളരെ നന്ദി അഭിപ്രായത്തിന്. പിന്നെ പടം എന്റെ ഒരു സുഹൃത്ത് വരച്ചതാണ്. അഭിനന്ദനം അദ്ദേഹത്തിന് കൈമാറാം..
നല്ലീ: കരിമ്പനക്കാറ്റിലേക്ക് സ്വാഗതം.. വളരെ നന്ദി.. വീണ്ടും കാണാട്ടാ..
കുമാരന്: താങ്ക്യൂ വെരി മച്ച്..
kuttikal kuttydaivangalayi mararundu palappozhum....
ഇന്ന് നമുക്ക് സ്നേഹം കാണാനും തിരിച്ചറിയാനും കഴിവുണ്ടാവില്ല.. പക്ഷെ, പ്രായം കൂടുന്തോറും നമ്മള് വീണ്ടും കുട്ടികളെപ്പോലെ ആവും ! നമ്മള് മറന്നു പോയതും മനപ്പൂര്‍വം ചെയ്യാതിരുന്നതിനുമൊക്കെ കാലം നമ്മളോട് കണക്കു പറയും..
ചിലപ്പോള്‍ ഈ അവസ്ഥ മുന്‍കൂട്ടി കാണാനും കണ്ടു മനസിലാക്കാനും ദൈവം ചിലരെ നിയോഗിക്കും.. അങ്ങനെ ഒരു നിയോഗം പോലെ സുമേഷ് കണ്ടതാണ് ഈ പെണ്‍കുട്ടിയെ..
നമ്മള് പലതും ചെയ്യാന്‍ മറക്കുന്നു ! പലതിനു നേരെയും കണ്ണടയ്ക്കുന്നു ...
നനവ് പടര്‍ന്ന കണ്ണുകള്‍ ഞാനും അടയ്ക്കുന്നു .. അറിഞ്ഞുകൊണ്ട് !
ഒരുപാട് എഴുതുക
nice story
മാഷേ ശരിക്കും നല്ല പോസ്റ്റ് . ചെറിയ ഒരു അനുഭവത്തിലൂടെ ഒത്തിരി ചിന്തിപ്പിക്കുന്നു.
ടച്ചിംഗ് പോസ്റ്റ്.കൂടുതല്‍ ഒന്നും പറയാനില്ല
വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളെ
ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍..
എന്നു കവി പാടിയതെത്ര സത്യം.ചെറുതെങ്കിലും മനസ്സില്‍ തൊട്ടു..
ഉള്ളില്‍ തട്ടി...
ടച്ചിംഗ്..
ചിലപ്പോൾ കുട്ടികൾ നമ്മുടെ ഗുരുനാഥന്മാരായി തീരും... വി.ടി.യെ കൈപിടിച്ച് അക്ഷരങ്ങളുടെ ലോകത്തെത്തിച്ച തീയ്യാടി പെൺകുട്ടിയെപ്പോലെ
രണ്ട് കണ്ണുകളും കാണുന്ന മുതിര്‍ന്നവര്‍ക്ക്
അന്ധയായ കുട്ടി മനക്കണ്ണിന്റെ വെളിച്ചമേകി
വഴികാട്ടിയും,ഗുരുവും...!!
ഏറ്റം വലിയ ഗുരു അനുഭവം തന്നെ...മാതൃക
നിഷ്ക്കളങ്കരായ ഇത്തരം കുഞ്ഞുമക്കളും...!!
ചെറിയൊരനുഭവത്തിലൂടെ ഒരു മഹല്കാര്യം
പോസ്റ്റിയല്ലോ...ആശംസകള്‍.
nalla message...
മൈത്രേയി: അതെ, സത്യം.. നന്ദി ട്ടോ.
കൊലകൊമ്പന്‍: വളരെ അര്‍ത്ഥവത്തായ ഒരു അഭിപ്രായത്തിനു നന്ദി ശ്രീ.കൊമ്പന്. നമ്മള് പലതും ചെയ്യാന്‍ മറക്കുന്നു.. പലതും കണ്ടില്ലെന്നു നടിക്കുന്നു.. ഒരുപക്ഷെ ഈ കാലത്തിന്റെ ആവശ്യമായിരിക്കാം.. എങ്കിലും നമുക്ക് ഒരിടത്തു ഇതെല്ലാം ബോധിപ്പിക്കേണ്ടി വരും.. ഉചിതമായൊരു കമന്റിനു നന്ദി...നന്ദി..
ഷൈജു: കരിമ്പനക്കാറ്റിലേക്ക് സ്വാഗതം. നന്ദി ട്ടോ.
പ്രദീപ്: അച്ചായോ താങ്ക്സ്...
അരുണ്‍ കായംകുളം: അരുണ്‍ ഭായി, നന്ദി...
Rare Rose: പരമാര്‍ത്ഥം കവിവചനം.. നന്ദി...
സോണ: തീര്‍ച്ചയായും ഓര്‍ക്കുന്നുണ്ട്..
നന്ദി, ഇവിടെ വന്നതിനു..
സ്വപ്നാടകന്: കരിമ്പനക്കാറ്റിലേക്ക് സ്വാഗതം.. വളരെ നന്ദി അഭിപ്രായത്തിന്..
മാത്തൂരാന്: കരിമ്പനക്കാറ്റിലേക്ക് സ്വാഗതം.. അതെ. നന്ദി.
ഒരു നുറുങ്ങ്: മാഷേ, സ്വാഗതം കരിമ്പനക്കാറ്റിലേക്ക്..
ചെറിയൊരു തിരുത്ത്.. കണ്ണുകാണാത്തത് ആ അമ്മയ്ക്കാണ്.. ഇവിടെ വന്നു അഭിപ്രായം പറഞ്ഞതിന് നന്ദി.. വീണ്ടും കാണാം...
മഴമേഘങ്ങള്‍: നന്ദി ട്ടോ..
സുമേഷ്, സ്നേഹിക്കാന്‍ പഠിപ്പിച്ച ആ കുട്ടിക്ക് വല്ലതും കൊടുത്തോ അതോ ചുമ്മാ നോക്കി നിന്ന് പഠിച്ചതെ ഉള്ളോ
ഡെയ് ഒഴാക്കൻ പറഞ്ഞപ്പോലെ നീ വല്ലതും കൊടുത്തോ.....പക്ഷെ ചില ചില രംഗങ്ങൾ ശരിക്കും മനസ്സിൽ തട്ടി...ഒരു നിമിഷം അമ്മയെ ഒന്നോർത്തു.
വളരെ ഹൃദയസ്പര്‍ശിയായ ഒരനുഭവം
വായിച്ചപ്പോള്‍ കണ്ണ് നനഞ്ഞു
നല്ല പോസ്റ്റ്
ഒഴാക്കാന്: നല്ല കഥയായി, ആ കുഞ്ഞിന്റെ മുഖം കണ്ടാല്‍ ഒന്നും കൊടുക്കാത്തവര്‍ മനുഷ്യന്മാരാണോ??
ഞാനും കൊടുത്തു എന്നാലാവുന്നത്. പിന്നീട് അതു ഒരു ഗുരുദക്ഷിണയായി മാറി...
നന്ദീട്ടോ...
ഏറക്കാടന്‍: അതിനുള്ള മറുപടി ഒഴാക്കാന് കൊടുത്തിട്ടുണ്ട്... പിന്നെ അഭിപ്രായത്തിനു നന്ദി..
സിനു: ആദ്യമായി കരിമ്പനക്കാറ്റിലേക്ക് സ്വാഗതം... ഈ കുഞ്ഞുപോസ്റ്റ് ഹൃദയത്തിലേറ്റിയതിനു നന്ദി..
nalla post
ശിഷ്യനായ ഗുരു എന്നൊരു കവിത കക്കാട് എഴുതിയിട്ടുണ്ട്.
അതിനെ ഓര്‍മ്മിപ്പിക്കുന്നു.
നമ്മുടെ മുന്പില് ചിലത് വന്നു പെടുംപോഴല്ലേ
നഷ്ടപെട്ടതും വലിചെരിഞ്ഞതും നാം ഓര്മ്മിക്കു.
നീ വെറുതെ കളഞ്ഞതായിരുന്നു നിനക്ക് സ്വന്തമായിരുന്നത്
എന്ന് നെരുദ എഴുതിയിട്ടുണ്ട്.
ഒരു തുള്ളി വെളിച്ചമുണ്ട്, ഒരുതുള്ളി കണ്ണീരും.തീക്ഷണമായി എഴുതുക.
ഇങ്ങനെ എന്തൊക്കെ നമ്മള് പഠിക്കാന്‍ കിടക്കുന്നു. പുച്ഛം കലര്‍ത്തി മാത്രമേ ഇത്തരക്കാരെ പറ്റി പലരും സംസാരിക്കാറുള്ളൂ.... വെറും തെണ്ടികള് . വൃത്തികെട്ടവര്‍. നിങ്ങള്‍ വിവരിച്ച ഈ സംഭവത്തില്‍ നിന്ന് പോലും നമുക്ക് അറിയാം ... പഠിച്ചെടുക്കേണ്ടാതല്ല സ്നേഹം.. പഠിപ്പിക്കാനും കഴിയില്ല. സ്വയം അറിയണം. മനസ്സില്‍ ഉണ്ടാവണം. അന്ധയായ ആ അമ്മയോടുള്ള കൊച്ചു കുഞ്ഞിന്റെ സ്നേഹം എത്ര വലുതാണ്. അല്ലേ? ഒന്നും വറ്റിയിട്ടില്ല ഈ ലോകത്ത്. പലതും ഓര്‍മ്മിപ്പിക്കുകയാണ് ഈ പോസ്റ്റ്. നന്ദി സുഹൃത്തെ... നന്ദി
സുമേഷേ ഇതു നാന്നായി.നീ ഒരിക്കലും ആ കൊച്ചു കുട്ടി കാണിച്ചു തന്നത് മറക്കില്ല അല്ലേടാ.ചില സ്നേഹങ്ങൾ അങ്ങനെയാണ്
സാജന്: നന്ദി.. വീണ്ടും കാണാം
സുരേഷ്: കരിമ്പനക്കാറ്റിലേക്ക് സ്വാഗതം.. വളരെ അര്‍ത്ഥവത്തായ ഒരു അഭിപ്രായത്തിനു നന്ദി. ഇന്നത്തെ ജീവിതത്തിന്റെ ഒഴുക്കില്‍ പലതും കാണാതെ പോകുന്ന നമ്മള് ഒരിടത്ത് കണക്ക് പറയേണ്ടി വരും...
വീണ്ടും കാണാം.
കാണാമറയത്ത്: കരിമ്പനക്കാറ്റിലേക്ക് സ്വാഗതം. പഠിച്ചെടുക്കേണ്ടാതല്ല സ്നേഹം.. പഠിപ്പിക്കാനും കഴിയില്ല. സ്വയം അറിയണം. മനസ്സില്‍ ഉണ്ടാവണം. നൂറുമാര്‍ക്ക് അങ്ങയുടെ അഭിപ്രായത്തിനു.. നന്ദി.. നന്ദി.. വീണ്ടും കാണാമെ..
വിനൂസ്: അതെ, ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ലലോ അത്.. നന്ദീട്ടാ..
ജീവിതത്തിന്റെ തിരക്കില്‍ മറന്നുപോകുന്ന...മനപ്പൂര്‍വ്വം മറന്നുകളയുന്ന സ്നേഹത്തിന്റെ പങ്കുവയ്ക്കലുകളെ ഉണര്‍ത്താനുതകുന്ന ഒരു ഹൃദയഹാരിയായ പോസ്റ്റ്!!
ഈ ബ്ലോഗില്‍ ആദ്യമായാണ്.
എല്ലാ ആശംസകളും!!
super ..... suspese niranju ninnu..
ettavum nalla gurukkanmaar kutikal thanneyaanu.. njan evideyo vaayichathaanu..
സുമേഷ്... ഹൃദയത്തില്‍ തട്ടുന്ന, മാനവസ്നേഹത്തിന്റെ ഇതുപോലുള്ള അനുഭവങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു. ആശംസകള്‍...
മനോഹരം; ഹൃദയസ്പർശി!
ജോയ് പാലക്കല്‍: ആദ്യമായി കരിമ്പനക്കാറ്റിലേക്ക് സ്വാഗതം. നന്ദി ഈ അഭിപ്രായത്തിനു, വീണ്ടും കാണാം.
സിര്‍ജാന്‍: നന്ദി ട്ടോ...
വിനുവേട്ടന്: തീര്‍ച്ചയായും ശ്രമിക്കാം.. അങ്ങേക്ക് നന്ദി..
ജയന് ഏവൂര്‍: കരിമ്പനക്കാറ്റിലേക്ക് സ്വാഗതം ജയേട്ടന്.. നന്ദി.. വീണ്ടും കാണാമെ..
എന്താണു പറയേണ്ടതെന്ന് ഒരു നിശ്ചയമില്ല....
നേരത്തെ തന്നെ ഇവിടെ എത്തി പോസ്റ്റ് വായിച്ചിരുന്നു എന്താണ് എഴുതുക എന്ന് മനസ്സിലാകാതെ മടങ്ങിയതാണ്..
യാത്രകള്‍ പലപ്പോഴും നമ്മളെ പല പാഠങ്ങള്‍ പഠിപ്പിക്കുന്നു നല്ലതും ചീത്തയും, കുറച്ചധികം വർഷങ്ങള്‍ വടക്കേ ഇന്ത്യയിലെ പലഭാഗങ്ങള്‍ കറങ്ങുന്നതിനിടെ ഇങ്ങനെയുള്ള ചില അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്തായാലും ഈ പെണ്‍കുട്ടി പഠിപ്പിച്ച പാഠം നമ്മള്‍ക്കെല്ലാവര്‍ക്കും ഓര്‍ത്തിരിക്കാം പ്രാവര്‍ത്തികമാക്കാം
എന്റെ കണ്ണും നനഞ്ഞുപോയി.
കൊള്ളാം...
കൊട്ടോട്ടിക്കാരന്: നന്ദി, ഇവിടെ വന്നതില്‍ സന്തോഷം..
Pd: ആദ്യമായി കരിമ്പനക്കാറ്റിലേക്ക് സ്വാഗതം പ്രദീപേട്ടാ.. അഭിപ്രായത്തിനു നന്ദി, സന്തോഷം..
എഴുത്തുകാരി: ചേച്ചി, ഈ കുഞ്ഞുപോസ്റ്റ് ഹൃദയതിലേറ്റിയത്തിനു നന്ദി..
നിയ ജിഷാദ്: ആദ്യമായി കരിമ്പനക്കാറ്റിലേക്ക് സ്വാഗതം കൂട്ടുകാരി, നന്ദി...
ശിഷ്യനായ ഗുരു എന്ന കക്കാടിന്റെ കവിതയോര്‍ത്തു ഞാന്‍. കാരുന്യം ഒരു നല്ല ഗുണമാണ്.കുട്ടിത്തം നിഷ്കളങ്കമാണ്. മാതൃത്വം അതിമഹനീയമാണ്
നന്നായിരുന്നു സുമേഷ്, ഭാവുകങ്ങള്‍
നമ്മുടെ കണ്ണുകള്‍ തുറപ്പിക്കുന്നു.
എന്‍.ബി.സുരേഷ്: രണ്ടാമതും കമന്റിനു നന്ദി.
മന്സു: കരിമ്പനക്കാറ്റിലേക്ക് സ്വാഗതം.. നന്ദി.
സലാഹ്: കരിമ്പനക്കാറ്റിലേക്ക് സ്വാഗതം.. നന്ദി.
ഹൃദയസ്പര്‍ശിയായൊരു അനുഭവം ഞങ്ങളോട് പങ്കുവെച്ചതിന് നന്ദി.
നല്ല അനുഭവവും ഒരു വലിയ പാഠവും ച്ചുരിങ്ങിയവരികളില്, തീക്ഷണത ഒട്ടും ചോരാതെ അനുഭവവേദ്യമാകി. ഇഷ്ടമായി ....സസ്നേഹം
അധികം കൈയ്യിലുള്ളവര്ക്കാണ് സുമേഷേ ആര്‍ത്തി. ഇല്ലാത്തവര്‍ക്ക് ആര്ത്തിയെന്നൊരു കാര്യം ഇല്ല. അവര്‍ ഉള്ളത് പങ്കുവെച്ച് അന്നന്നത്തെ വിശപ്പടക്കുന്നു. പലതും കണ്ടുപടിക്കേണ്ടത് അവരില്‍ നിന്നുതന്നെയാണ്.
നന്മവരട്ടെ എല്ലാര്ക്കും.
മനോരാജിന്റെ പോസ്റ്റ് വഴിയാണ് ഇങ്ങോട്ടെത്തിയത്.
നമുക്ക് ചുറ്റും ഒരു പാട് അദ്ധ്യായങ്ങള്‍ ദൈവം നമുക്ക് കാണിച്ചു തരുന്നുണ്ട്. പക്ഷെ വളരെ ചുരുക്കം പേരേ അതില്‍ നിന്നും പാഠം പഠിക്കുന്നുള്ളൂ എന്നിടത്താണ് പ്രശനം. സുമേഷ് അത് ഭംഗിയായി മനസിലാക്കുക മാത്രമല്ല അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാനുള്ള സന്മനസ്സ് കാണിക്കുകയും ചെയ്തു. ആ നല്ല മനസ്സിന് നല്ല നമസ്കാരം.
ഇനിയും തുടരുക ..
വായാടി: കരിമ്പനക്കാറ്റിലേക്ക് സ്വാഗതം.. നന്ദി.
ഒരു യാത്രികന്: ആദ്യമായി കരിമ്പനക്കാറ്റിലേക്ക് സ്വാഗതം. വളരെ നന്ദി അഭിപ്രായത്തിന്..
നിരക്ഷരന്: പരമാര്‍ത്ഥം, നന്ദി.
തണല്‍: നമസ്കാരം, സ്വാഗതം കരിമ്പനക്കാറ്റിലേക്ക്. സത്യമാണ് പറഞ്ഞത്. വളരെ നന്ദി അങ്ങയുടെ അഭിപ്രായത്തിന്..
നല്ല അനുഭവ കഥ.സ്നേഹമുള്ള അമ്മയും മകളും.
നന്നായി തന്നെ എഴുതി. തുടരൂ.
ഈ സ്നേഹം താങ്കൾ പഠിച്ച് മറ്റുള്ളവർക്കുമെത്തിച്ചു കൊടുത്തു.. നമുക്കിടയിൽ നിന്നും നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുന്നതും അതുതന്നെ .. നല്ല അനുഭവം അതു പങ്കുവെച്ച രീതിയും അതി മനോഹരം അഭിനന്ദനങ്ങൾ..
ഷാജി ഖത്തര്‍, ഉമ്മു അമ്മാള്‍ എന്നിവര്‍ക്കും ഇത് വഴി വായിച്ചു കടന്നുപോയ എല്ലാവര്ക്കും നന്ദി.
ഹൃദയം കവര്‍ന്നു ഈ പോസ്റ്റ്. കണ്ണും മനസ്സും തുറന്നു പിടിച്ചാല്‍ നമുക്ക് ഏറെ പാഠങ്ങള്‍ പഠിക്കാനുണ്ടാകും.
ആ കുഞ്ഞുഗുരുവിന് ഈശ്വരന് നന്മ വരുത്തിയെങ്കില്‍.
സുമേഷ്, മനോരാജിന്റെ ,തേജസ് ആണ് എന്നെ കരിമ്പനകാട്ടില് എത്തിച്ചത്.
ഗുരു ,യാത്രാകുറിപ്പ് വായിച്ചു. യോചികുന്ന തലകെട്ട്. ഓരോ യാത്രയിലും നമ്മള് കണ്ണ് തുറന്നു പിടിച്ചാല്‍ മതി. പലതും പഠിക്കാന്‍ പറ്റും. മറ്റാര്‍ക്കും പഠിപ്പിക്കാന്‍ പറ്റാത്തത്. അതുപോലെ നമുക്ക് ചെയ്യാനും പലതും ഉണ്ടാകും..
ആദ്യം ഇങ്ങോട്ടു വഴി കാണിച്ചു തന്ന മനോരാജിനു നന്ദി പറയട്ടെ.മനസ്സില്‍ തട്ടിയ അനുഭവ കഥ.അഞ്ചു വയസുകാരിയില്‍ നിന്നു പാഠം ഉള്‍ക്കൊണ്ട് അവളെ ഗുരുവാക്കിയതിനു അഭിനന്ദനങ്ങള്‍!.കുട്ടികളില്‍ നിന്നു നാമും പലതും പഠിക്കേണ്ടിയിരിക്കുന്നു. പിന്നെ സുമേഷ് എന്താ പുറം തിരിഞ്ഞിരിക്കുന്നത്?.ഇടക്ക് ഈ വഴിയും വരണേ.
Post a Comment