Thursday, May 6, 2010

ഉണ്ണി ഉറങ്ങുകയാണ്

രാവിലെ തുടങ്ങിയ മഴ തോരാതെ പെയ്യുകയാണ്.

മേല്‍ക്കൂരയിലെ ദ്രവിച്ച ഓലക്കീറുകളെ വകഞ്ഞ് മഴവെള്ളം ഉള്ളിലേക്ക് ഊര്‍ന്നു വീഴുന്നു.

.... ഈ നശിച്ച മഴ.

വീട്ടിലെ അവസാനത്തെ പാത്രവും മുറിയില്‍ നിരന്നു കഴിഞ്ഞു. ചാണകം മെഴുകിയ തറയുടെ മൃദുലതയില്‍ ആസക്തിയോടെ ആഴ്ന്നിറങ്ങുകയാണ് മഴ!

.... പെയ്യട്ടെ! അതിന്റെ കലിയടങ്ങ്വോളം പെയ്യട്ടെ!

അടുത്തെവിടെയോ ഒരു റബ്ബര്‍ മരം കടപുഴകി വീഴുന്ന ശബ്ദം.

ഭാഗ്യം! ഉണ്ണി ഉണര്‍ന്നില്ല.

ഉണ്ണിയെ തൊട്ടിലിന്‍റെ മുഷിഞ്ഞ തുണിയില്‍ പൊതിഞ്ഞ് അവള്‍ മാറോടടക്കിപ്പിടിച്ചു. ജഠരാഗ്നിയുടെ ചൂടും, ഉള്ളിലെ നെരിപ്പോടില്‍ എരിയുന്ന വേദനകളുടെ ചൂരും അവള്‍ തന്റെ മാറിലേക്കാവാഹിച്ചു.

.... എന്റെ പൊന്നുണ്ണീ!

കൈകാലിളക്കി ഞെട്ടി നിവര്‍ന്നെങ്കിലും അവന്‍ സുഖമായുറങ്ങുകയായിരുന്നു. അവന്‍റെ ഇളം ചുണ്ടില്‍ ഒരു ചെറുപുഞ്ചിരി മിന്നിയോ എന്നവള്‍ സംശയിച്ചു.

.... സ്വപ്നം കണ്ടുറങ്ങുകയാവും!

ക്ഷീണിതമായ അവളുടെ മനസ് സ്മൃതിയുടെ നിറം മങ്ങിയ ചിത്രങ്ങളിലേക്ക് പടിയിറങ്ങി. കാലം കറുപ്പ്പൂശിയ മരത്തൂണുകള്‍ക്ക് മറവില്‍ ഒളിച്ചു കളിച്ചിരുന്ന ബാല്യം.

തനിക്ക് അപരിചിതമായ കാര്യങ്ങള്‍ ഉറക്കെ പറഞ്ഞ് കലപില കൂട്ടുന്ന അച്ഛനുമമ്മയ്ക്കുമിടയില്‍ നിന്ന് മുത്തശ്ശിയുടെ നെഞ്ചിലേക്ക് ഒടിയണഞ്ഞ പെണ്‍കുട്ടിയുടെ നിറകണ്ണുകളെ അവള്‍ക്കോര്‍മയുണ്ട്! ശുഷ്കിച്ച വിരലുകള്‍ മുടിയിഴകളില്‍ പരതുമ്പോള്‍ മുത്തശ്ശിയുടെ കണ്ണുകളെ ആര്‍ദ്രമാക്കിയ വികാരമാണോ സ്നേഹം? അറിയില്ല!!

നിയമത്തിന്റെ കാവല്‍ക്കാര്‍ക്കു നടുവില്‍, തന്നെ ഭാഗം വയ്ക്കുമ്പോള്‍ അച്ഛന്‍റെ കണ്ണുകളില്‍ കണ്ടതോ, അമ്മയുടെ ചുണ്ടുകളില്‍ വിതുമ്പിയതോ സ്നേഹം?.... അറിയില്ല!!

ഏകാന്തമായ ട്യൂഷന്‍ സായാഹ്നങ്ങളില്‍, ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്ക് ചെവി തിരുമ്മുമ്പോള്‍, കൈവിരലുകള്‍ കവിളിലും കഴുത്തിലുമോടിച്ച് ഇക്കിളിയാക്കിയത് സ്നേഹം കൊണ്ടാണോ?... അറിയില്ല!!

മഴവില്ലിലും മരക്കൊമ്പിലും അലറുന്ന കടലിന്‍റെ തീരങ്ങളിലും അവള്‍ തനിക്കന്ന്യമായ ആ വികാരത്തിന്‍റെ അര്‍ത്ഥതലങ്ങള്‍ തേടി. കണ്ട ചിത്രങ്ങളിലും, വരികള്‍ക്കിടയില്‍ അര്‍ത്ഥമൊളിപ്പിച്ച വാരികകളിലും അവള്‍ സ്നേഹത്തിന്‍റെ നിര്‍വചനം സ്വയം കണ്ടെത്തി.

നിറം പിടിപ്പിച്ച ചുള്ളിക്കമ്പുകളില്‍ പ്രേമത്തിന്‍റെ പച്ചിലകള്‍ വിതറിയ വാരിക്കുഴി അവള്‍ തിരിച്ചറിഞ്ഞില്ല. തിരിച്ചു വരാനാകാതെ അഗാധതയിലേക്ക് കാല്‍ വഴുതി വീഴുമ്പോള്‍ ഉള്ളിലെ ചിതയില്‍ സ്വത്വം എരിഞ്ഞടങ്ങുകയായിരുന്നു.

അപ്രതീക്ഷിതമായ ഒരു വെള്ളിടിയില്‍ ഉണ്ണി ഉണര്‍ന്നു കരയാന്‍ തുടങ്ങി.

ഓര്‍മ്മകളില്‍ നിന്നുണര്‍ന്ന് ഉണ്ണിയെ മുലയൂട്ടുമ്പോള്‍ അവളുടെ കണ്ണുകളില്‍ നിന്ന് നീര്‍ചാലുകള്‍ പുറത്തേക്കൊഴുകി.

പടുകുഴിയില്‍ തളര്‍ന്നുവീണ താരുണ്യത്തിനു നേരെ പറന്നുവന്ന കഴുകന്മാരുടെ മുഖങ്ങള്‍ ഓര്‍ത്തെടുക്കാന്‍ അവള്‍ വൃഥാ ശ്രമിച്ചു. കൂര്‍ത്ത നഖങ്ങളും ചുണ്ടുകളും തട്ടിയെറിഞ്ഞ് കൈകള്‍ തളര്‍ന്നപ്പോള്‍ ആര്‍ത്തിയോടെ അവ മാംസം കൊത്തി വലിക്കുകയായിരുന്നു.

മുലക്കണ്ണുകളില്‍ വേദന അസഹ്യമായപ്പോള്‍ ഉണ്ണിയെ അവള്‍ എടുത്തുമാറ്റി. വിശപ്പിന്‍റെ ക്ഷീണത്താലാണോ, അതോ കരഞ്ഞാലും പാലുകിട്ടില്ലെന്ന തിരിച്ചറിവാണോ - ഉണ്ണി വേഗം ഉറങ്ങി.

.... ഈ നശിച്ച മഴ! ആഹാരം കിട്ടാനുള്ള വക പോലും കിട്ടാണ്ടാക്കി!!

ആടിത്തിമിര്‍ത്ത മഴയുടെ അവരോഹണമായി.

ദ്രവിച്ചിളകിയ വാതില്‍പ്പാളിക്കിടയിലൂടെ ക്ഷണിക്കാതെ വന്ന കുഞ്ഞഥിതിയെ ചൂലുകൊണ്ട് തട്ടിപ്പുറത്താക്കുമ്പോഴാണ് നേരം സന്ധ്യ കഴിഞ്ഞെന്ന് അവളറിഞ്ഞത്!

മുറിക്കുള്ളിലെ അരണ്ട വെളിച്ചത്തില്‍ അവള്‍ ക്ലാവു പിടിച്ച മണ്ണെണ്ണവിളക്ക് തെളിയിച്ചു. നനവെത്താത്ത ഒരു മൂലയില്‍ പായ വിരിച്ചു.

പുറത്തു ചെളിവെള്ളത്തില്‍ ആരുടേതെന്നറിയാത്ത പാദചലനങ്ങള്‍....!

അവള്‍ നിവര്‍ന്നിരുന്ന് കാതോര്‍ത്തു.

"...ഞാനാ! വാതില് തൊറക്ക്!!" അടക്കിപ്പിടിച്ച ആ പരുക്കന്‍ ശബ്ദം അവള്‍ തിരിച്ചറിഞ്ഞു.

ജന്നാലക്കരികിലിരുന്ന പൊട്ടിയ കണ്ണാടിയും പൊതിക്കെട്ടുമെടുത്ത്‌ വിളക്കിന് മുന്നില്‍ കുനിഞ്ഞിരിക്കുമ്പോള്‍ അവള്‍ ഉണ്ണിയെ നോക്കി!

അവന്‍ വിശന്നുറങ്ങുകയാണ്...!

മുഷിഞ്ഞ സാരിത്തുമ്പില്‍ വിരല്‍ തിരുകി, കണ്‍പോളകളിലും കവിളുകളിലും ഉണങ്ങിനിന്ന നീര്‍ചാലുകള്‍ തുടച്ചുകളഞ്ഞു. പ്ലാസ്റ്റിക് കവറിനുള്ളില്‍ ഭദ്രമായി വച്ചിരുന്ന കണ്‍മഷിയെടുത്തെഴുതി, നെറ്റിയില്‍ കുങ്കുമം തൊട്ടു. പഴകിയ പത്രക്കടലാസില്‍ പൊതിഞ്ഞു വച്ച സുഗന്ധം മുഖത്തും കഴുത്തിലും കക്ഷങ്ങളിലും പൂശി അവള്‍ എഴുന്നേറ്റു. എല്ലാം തിരികെ വച്ച് മടിക്കുത്ത്‌ അല്പം താഴോട്ടാക്കി വശ്യമായ ചിരിയോടെ അവള്‍ വാതില്‍ തുറന്നു.

പനമ്പായയില്‍ ചലിക്കുന്ന മാംസപിണ്ഡമായി നോവുകളേറ്റു വാങ്ങുമ്പോള്‍ അവളുടെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു: "ഉണ്ണിക്ക് നാളേക്ക് എന്തെങ്കിലും...!"

മഴ തോര്‍ന്നു കഴിഞ്ഞു.

ഉണ്ണി അപ്പോഴും ശാന്തനായി ഉറങ്ങുകയാണ്. സ്വപ്നങ്ങളും കണ്ട്....!!

57 comments:

സുമേഷ് | Sumesh Menon said...

പനമ്പായയില്‍ ചലിക്കുന്ന മാംസപിണ്ഡമായി നോവുകളേറ്റു വാങ്ങുമ്പോള്‍ അവളുടെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു: "ഉണ്ണിക്ക് നാളേക്ക് എന്തെങ്കിലും...!"

*ചിത്രത്തിന് കടപ്പാട് സുഹൃത്തിനോട്‌.

അഭി said...

സ്വപ്നങ്ങളും കണ്ട്....!!
ഇങ്ങനെയും കുറെ ജീവിതങ്ങള്‍ അല്ലെ, എങ്ങനെ ഒക്കെയോ എത്തിപെടുന്നവര്‍ പിന്നെ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി അത് തുടരുന്നു

ആശംസകള്‍ സുമേഷ്

ശ്രീ said...

ഉണ്ണി ഉറങ്ങട്ടെ, ഒന്നും അറിയാതെ...

കഥ മനോഹരമായി അവതരിപ്പിച്ചിരിയ്ക്കുന്നു, സുമേഷ്...

മായാവി said...

സ്വന്തം ഉണ്ണിയുടെ കൊച്ചു വയര്‍ നിറക്കുവാന്‍ ഒരു പായ്ക്കപ്പൂറം അദ്ധ്വാനിക്കേണ്ടി വരുന്ന ആ അമ്മയുടെ നിസഹായത, വളര്‍ന്നു വരുന്ന ആ കുഞ്ഞിന്റെ അവസ്ഥ എത്ര ദയനീയം ആവും അല്ലേ ഒരു പക്ഷേ ഭീകരവും

vinus said...

ഓരോ പോസ്റ്റ് കഴിയുമ്പഴും പൊളിച്ചടുക്കുന്നുണ്ട്.
വളരെ മനോഹരമായി എഴുതി സുമേഷേ തീക്ഷണമായ വരികൾ കഥയിലുടനീളം ഉണ്ണിയുമമ്മയും സങ്കടപ്പെടുത്തി വളരെ

പക്ഷെ സങ്കടങ്ങളുടെ നേർകാഴ്ച്ചകൾ മാത്രമാ‍വണം കഥകൾ എന്ന് വാശി ഒന്നുമില്ലല്ലൊ അല്ലേ

Anonymous said...

"ജന്നാലക്കരികിലിരുന്ന പൊട്ടിയ കണ്ണാടിയും പൊതിക്കെട്ടുമെടുത്ത്‌ വിളക്കിന് മുന്നില്‍ കുനിഞ്ഞിരിക്കുമ്പോള്‍ അവള്‍ ഉണ്ണിയെ നോക്കി!
അവന്‍ വിശന്നുറങ്ങുകയാണ്...!"

ഹാറ്റ്സ് ഓഫ് സുമേഷ്!!

jayanEvoor said...

ചിരപരിചിതമായ കഥ.
എങ്കിലും നൊമ്പരമുണർത്തി.

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

നല്ല കഥ! അതിനേക്കാള്‍ നല്ല ചിത്രം ...

mazhamekhangal said...

valare nalla kadha hridayasparsiyayi paranju...

പട്ടേപ്പാടം റാംജി said...

ഒരു തുടര്ക്കഥ പോലെ നാം നിത്യേന കാണുന്ന വേദന നല്ല നല്ല വാക്കുകളിലൂടെ ഭംഗിയായി പറഞ്ഞു സുമേഷ്‌.

mini//മിനി said...

ഉറങ്ങട്ടെ നല്ല നാളെയെപറ്റി സ്വപ്നവും കണ്ട് ഉണ്ണി ഉറങ്ങട്ടെ, നോവുണർത്തുന്ന കഥ.

മാറുന്ന മലയാളി said...

അവന്‍ ശാന്തനായി ഉറങ്ങട്ടെ. സ്വപ്നങ്ങളും കണ്ട്....!!

സുമേഷ്, ഗംഭീരമായി......
വേദന മുറ്റി നിന്ന ഓരോ വരിയും ആ വേദന പകര്‍ന്നു തരുന്നത് വായനക്കാരിലേക്കാണ്.....

നൗഷാദ് അകമ്പാടം said...

വലരെ നന്നായി..
ഹൃദയത്തില്‍ തട്ടും വിധം അവതരിപ്പിച്ചിരിക്കുന്നു..
ഇനിയും എഴുതുക.

എറക്കാടൻ / Erakkadan said...

കണ്ണു നട്ടു കാത്തിരുന്നിട്ടും ..കനവിന്റെ പളുങ്കുപാത്രം......

ആ പാട്ട് ഓര്‍മ്മവന്നു....നെഞ്ചില്‍ തട്ടിയെടാ മച്ചൂ....

keraladasanunni said...

ഉണ്ണിക്ക് നാളേക്ക് വല്ലതും ഉണ്ടാക്കാനായി തന്‍റെ ഏക സമ്പാദ്യമായ ശരീരം വില്‍ക്കാന്‍ നിര്‍ബന്ധിതയായ അവള്‍ ഒരു നൊമ്പരമായി.

കഥ നന്നായി അവതരിപ്പിച്ചു.

കൂതറHashimܓ said...

എനിക്ക് നൊമ്പരം വന്നില്ലാ..!!

വിനുവേട്ടന്‍|vinuvettan said...

സുമേഷ്‌... സ്ഫൊണ്ടേനിയസ്‌ റൈറ്റിങ്ങിന്റെ നല്ലൊരു ഉദാഹരണം... ഉള്ളില്‍ തട്ടും വിധം അവതരിപ്പിച്ചിരിക്കുന്നു.

കരിമ്പനക്കാറ്റ്‌ എങ്ങും വീശട്ടെ... ആശംസകള്‍...

ഹംസ said...

നല്ല കഥ.!! നന്നായി അവതരിപ്പിച്ചു.!!

Vayady said...

പ്രമേയത്തിന്‌ പുതുമ തോന്നിയില്ലെങ്കിലും ശൈലിയുടെ തീക്ഷണതു കൊണ്ട് മനസ്സില്‍ നൊമ്പരമുണ്ടാക്കി.. അഭിനന്ദനം.

സിദ്ധീക്ക് തൊഴിയൂര്‍ said...

കഥ നല്ല ഭാഷയില്‍ പറഞ്ഞു സുമേഷ്‌,
ഉണ്ണി ഈ ലോകത്തെ നൊമ്പരപ്പാടുകള്‍ ഒന്നും അറിയാതെ സുഗമായി ഉറങ്ങട്ടെ..

സ്വപ്നാടകന്‍ said...

നിന്റെയീ എഴുത്തിനൊരു വശ്യതയുണ്ട്രാ ഗഡ്യേ...
ഉള്ളുലയ്ക്കുന്ന അവതരണം..!!അഭിനന്ദനങ്ങള്‍...

ആ ചിത്രം പോസ്റ്റിനൊപ്പം തന്നെ മിഴിവുറ്റതായി...അതു വരച്ചയാള്‍ക്കും അഭിനന്ദനങ്ങള്‍ !!

Manoraj said...

ingine unnikale urkki kitathiyitt ethrayo ammamar.. oru sadharana prameyaththe manoharamaya katha parachililote manasil kollunna vidham paranjirikkunnu.. nalla craft..

off : malayalathil type chyan kazhiyathathukondanu manlisg.. sorry

krishnakumar513 said...

ഒരു വേദന നന്നായി അവതരിപ്പിച്ചു,സുമേഷ്...

ഉമേഷ്‌ പിലിക്കൊട് said...

:-)

Anonymous said...

ivide orupaadu commentsund ath thanne aavarthikunilla,aashamsakal

നീലത്താമര | neelathaamara said...

നല്ല അവതരണ രീതി. ആശംസകള്‍ സുമേഷ്‌...

കൊലകൊമ്പന്‍ said...

"ചാണകം മെഴുകിയ തറയുടെ മൃദുലതയില്‍ ആസക്തിയോടെ ആഴ്ന്നിറങ്ങുകയാണ് മഴ"

കഥയുടെ ആത്മാവിനു കൂടുതല്‍ കരുത്തേകുകയും അതിനെ സാധൂകരിക്കുകയും ചെയ്യുന്ന വാക്യങ്ങള്‍ !

നൊമ്പരപ്പെടുത്തുന്ന മനോഹാരിത .. ഇനിയും എഴുതുക

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

unni urangatte onnumariyathe.. :)

jyo said...

വളരെ മനോഹരമായി എഴുതി-ഒരമ്മയുടെ ദയനീയാവസ്ഥ.കവിത തുളുമ്പുന്ന വരികള്‍

അരുണ്‍ കായംകുളം said...

സുമേഷ്, വളരെ മനൊഹരം എന്നതില്‍ കവിഞ്ഞ് ഒന്നും പറയാന്‍ സാധിക്കുന്നില്ല.നേരത്തെ വായിച്ചിരുന്നു, ഇപ്പൊഴാ കമന്‍റാന്‍ പറ്റിയത്

സുമേഷ് | Sumesh Menon said...

അഭി: ആദ്യ അഭിപ്രായത്തിനു നന്ദി. അതെ ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മള്‍ എത്രയോ സുഖലോലുപന്മാര്‍ അല്ലെ?

ശ്രീ: അതെ ഉറങ്ങട്ടെ, നന്ദി..

മായാവി: ആദ്യമായി കരിമ്പനക്കാറ്റിലേക്ക് സ്വാഗതം. അമ്മയായിപ്പോയില്ലേ? നന്ദി.

വിനുസ്‌: നന്ദിട്ടോ... ഒരിക്കലും വാശിയൊന്നുമില്ല കേട്ടോ..

റിസ്: കരിമ്പനക്കാറ്റിലേക്ക് സ്വാഗതം, വളരെ നന്ദി താങ്കളുടെ അഭിപ്രായത്തിന്.

ജയന്‍: വളരെ നന്ദി.

തണല്‍: നന്ദിട്ടോ.

മഴമേഘങ്ങള്‍: നന്ദി ചേച്ചി..

സുമേഷ് | Sumesh Menon said...

റാംജി: വളരെ നന്ദി.

മിനി: ടീച്ചറെ, നന്ദി അഭിപ്രായത്തിന്

മാറുന്ന മലയാളി: കരിമ്പനക്കാറ്റിലേക്ക് സ്വാഗതം. ഈ കുഞ്ഞു കഥ നെഞ്ഞിലേറ്റിയതിനു നന്ദി.

നൌഷാദ്: കരിമ്പനക്കാറ്റിലേക്ക് സ്വാഗതം. നന്ദിട്ടോ.

ഏറക്കാടന്‍: ആ പാട്ട് പാടിയത് എന്തിനാന്ന് മനസ്സിലായില്ല.. വായനക്ക് താങ്ക്സ് മച്ചൂ..

കേരളദാസനുണ്ണി: നന്ദി ട്ടോ..

ഹാഷിം: ആരും നൊമ്പരപ്പെടാതിരിക്കട്ടെ, നന്ദി വായനക്ക്..

സുമേഷ് | Sumesh Menon said...

വിനുവേട്ടന്‍: താങ്കളേപ്പോലുള്ളവരുടെ അകമഴിഞ്ഞ പ്രോത്സാഹനമാണ് എന്റെ ഓരോ ചുവടുവയ്പ്പും.. നന്ദി..

ഹംസ: കരിമ്പനക്കാറ്റിലേക്ക് സ്വാഗതം.. നന്ദി ഇക്ക വരവിനും അഭിപ്രായത്തിനും..

വായാടി: നന്ദി.

സിദ്ധിക്ക്: കരിമ്പനക്കാറ്റിലേക്ക് സ്വാഗതം.. നന്ദി, വീണ്ടും കാണാം.

സ്വപ്നാടകന്‍: നന്ദീണ്ട്രാ..നന്ദി.. ആശംസ കൈമാറിയെക്കാം..

മനോരാജ്: നന്ദി.. വായനക്കും അഭിപ്രായത്തിനും.

സുമേഷ് | Sumesh Menon said...

കൃഷ്ണകുമാര്‍: നന്ദിട്ടോ.

ഉമേഷ്‌: സ്മൈലിക്ക് നന്ദി.

കാന്താരി: കരിമ്പനക്കാറ്റിലേക്ക് സ്വാഗതം. നന്ദി.

നീലത്താമര: അഭിപ്രായത്തിന് നന്ദി.

കൊലകൊമ്പന്‍: അകമഴിഞ്ഞ പ്രോത്സാഹനത്തിനും ആശംസകള്‍ക്കും നന്ദി.

ജ്യോ: നന്ദിട്ടോ.

അരുണ്‍: വളരെ നന്ദി.

എന്‍.ബി.സുരേഷ് said...

സുമേഷ്, അനുതാപം നല്ല വികാരമാണ്.അരികുചേര്‍ത്തു നിര്‍ത്തപ്പെട്ടവരോട് പ്രത്യേകിച്ചും.

മാംസപിണ്ഡത്തിനും മനസ്സുണ്ടല്ലോ.

ഫ്ലാഷ്ബാക്ക് സൂചനകളിലൊതുക്കി. നന്നായി.
പക്ഷെ വിഷയത്തില്‍ പുതുമ അവകാശപ്പെടാനാവില്ല. ഒരു അഭിസാരികയുടെ ജീവിതത്തൊട് നമുക്ക് സ്നേഹം കാണിക്കാന്‍ പട്ടിണി തന്നെ ശരണം.

എനിക്ക് പെട്ടന്ന് യു.കെ.കുമാരന്റെ മൂന്നാമത്തെ ഐസ്ക്രീം എന്ന കഥ ഓര്‍മ്മ വരുന്നു. ബഷീറിന്റെ പാവപ്പെട്ടവരുടെ വേശ്യ,

വിവ്ല്ക്കുന്നവനും വാങ്ങുന്നവനും തമ്മിലുള്ള ഇടപാടില്‍ നാം വില്‍ക്കുന്നവളെ തെറി പറയുന്ന നീതി നടപ്പാക്കുന്നു.
പാപത്തെ വേറുത്തിട്ട് പാപിയെ സ്നേഹിക്കാന്‍ പറഞ്ഞ ക്രിസ്തുവിന്റെ ഭാഗത്ത് നിന്നു ചിന്തിച്ചല്ലോ
കഥകളില്‍ കുട്ടികള്‍ ദയനീയതയില്‍ വരുമ്പോഴൊക്കെയും നാം വിങ്ങും. ഇവിടെയും.
കഥയുടെ ക്രാഫ്റ്റ് മെച്ചപ്പെടുത്തണമെന്നപേക്ഷ.

സാബിറ സിദീഖ്‌ said...

ഇടക്കൊക്കെ ഇങ്ങനെയുള്ളവരെ കുറിച്ച് ചിന്തിക്കാന്‍ ഉതകുന്ന കാര്യങ്ങള്‍ നല്ല കഥ

ഭായി said...

നന്നായി പറഞു സുമേഷ്. അപ്പോൾ നാട്ടിൽ പോയി വന്നിട്ട് കാണാം!

Anil PT Mannarkkad said...

Good story... wonderfully written... even though the theme is old, the way in which it is told is nice.. Congrats Sumesh...

ഒഴാക്കന്‍. said...

വളരെ മനോഹരമായി എഴുതി!

Typist | എഴുത്തുകാരി said...

ഉണ്ണി ഒന്നുമറിയാതെ സ്വസ്ഥമായി സുഖമായി ഉറങ്ങട്ടെ.

കുമാരന്‍ | kumaran said...

:)

കൊല്ലേരി തറവാടി said...

പരിചിതമായ ഒരു കഥ വളരെ ഹൃദയസ്പര്‍ശിയായി ആലേഖനം ചെയ്തിരിക്കുന്നു. ഭാവുകങ്ങള്‍.

സമയമുള്ളപ്പോള്‍ എന്റെ ബ്ലോഗും സന്ദര്‍ശിക്കുമല്ലോ.

ജോയ്‌ പാലക്കല്‍ said...

ഇന്നും അതു തുടരുന്നു..
ഇതിനൊരു അവസാനമുണ്ടോ?...
അറിയില്ല!!
ഉണ്ണി ഉറങ്ങട്ടെ, ഒന്നും അറിയാതെ...
ആശംസകള്‍!!
ഹൃദയപൂര്‍വ്വം.

Jishad Cronic™ said...

ഉണ്ണി അപ്പോഴും ശാന്തനായി ഉറങ്ങുകയാണ്.

തെച്ചിക്കോടന്‍ said...

നല്ല അവതരണം സുമേഷ്‌, ആശംസകള്‍.

സുമേഷ് | Sumesh Menon said...

എന്‍.ബി.സുരേഷ്: അങ്ങയുടെ വിലയേറിയ അഭിപ്രായത്തിനു നിര്‍ദ്ദേശത്തിനും എന്‍റെ മനസ്സ് നിറഞ്ഞ നന്ദി അറിയിക്കുന്നു.. ഹൃദയപൂര്‍വം സ്വീകരിക്കുന്നു.

സാബിറ സിദ്ദിക്: വളരെ നന്ദി വരവിനും അഭിപ്രായത്തിനും.

ഭായി: നന്ദി ട്ടോ, നാട്ടില്‍ പോയി തിരിച്ചെത്തി.

അനില്‍: നന്ദി ശ്രി.അനില്‍.

ഒഴാക്കാന്‍: വളരെ നന്ദി.

എഴുത്തുകാരി: അതെ ചേച്ചി, ഉറങ്ങട്ടെ.

സുമേഷ് | Sumesh Menon said...

കുമാരന്‍: സ്മൈലിക്ക് നന്ദി.

കൊല്ലേരി തറവാടി: വളരെ നന്ദി സന്ദര്‍ശനത്തിനും അഭിപ്രായത്തിനും, തീര്‍ച്ചയായും വരാം.

ജോയ് പാലക്കല്‍: വളരെ നന്ദി അഭിപ്രായത്തിനു.

ജിഷാദ്: അതെ, നന്ദി.

തെച്ചിക്കോടന്‍: നന്ദിട്ടോ.

sm sadique said...

അവൾക്ക് മാംസപിണ്ഡമാകാൻ മത്രമേ കഴിയു…?
അതോ , അവൾക്ക് അവളാകാൻ കഴിയില്ലന്നുണ്ടോ…?
ശരീരം വിൽക്കുന്നവർക്കെല്ലാം ഇത്തരം കദനകഥയുണ്ടാവും…
അതിൽ നിന്നും കഥകളുണ്ടാവും.
ഞാനും നിങ്ങളും കഥകളുണ്ടാക്കും
അതിനു കമന്റും ഉണ്ടാവും…….
എങ്കിലും, നല്ല കഥ.

എന്‍.ബി.സുരേഷ് said...

നാട്ടിൽ പോയിരിക്കും എന്നു വിചാരിക്കുന്നു. പുതിയ പോസ്റ്റ് വൈകിയതിനാൽ ചോദിച്ചതാ.
നാട്ടിൽ നിന്നു കൊണ്ടുവന്ന നന്മകളും ഓർമ്മകളും കാഴ്ചകളും ഞങ്ങൾക്ക് വിളമ്പുമല്ലോ അല്ലേ?

ആളവന്‍താന്‍ said...

വിഷയം പഴയത് തന്നെ. സംശയം ഇല്ല . പക്ഷെ അത് പറയാന്‍ ഉപയോഗിച്ച ശൈലിയുടെ വ്യത്യസ്തത വല്ലാത്ത സുഖം തന്നു. നല്ല എഴുത്ത്. വീണ്ടും കാണാം.

Thommy said...

good style

Crazy Mind | എന്‍റെ ലോകം said...

മുന്നേ കേട്ടിടുള്ള വിഷയം ആണെങ്കിലും. വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.. nice one. എനിക്കിഷ്ടപെട്ടു..

ente lokam said...

നന്നായി എഴുതി.ആശംസകള്‍.
sumesh will u be there
tomorrow at Zabell park
Dubai?

ആര്‍ബി said...

"ഉണ്ണിക്ക് നാളേക്ക് എന്തെങ്കിലും...!"

nice, heart touching

ഇസ്ഹാഖ് കുന്നക്കാവ്‌ said...

കരിമ്പന കാറ്റിന്റെ തണലില്‍ എന്നാണ് വന്നത്.
നല്ലൊരു വായനക്ക് അവസരം തന്നതിന് ആശംസകള്‍...

sm sadique said...

വരികൾ വർണ്ണനകൾ മനോഹരമായി.

Anonymous said...

കൊള്ളാം, കഥ നന്നായി അവതരിപ്പിച്ചു.