Saturday, January 2, 2010

മടക്കയാത്ര

ഞാന്‍ കസ്റ്റംസ് ക്ലിയറന്‍സ് കഴിഞ്ഞ് എയര്‍പോര്‍ട്ടിനു പുറത്തേക്കു ട്രോളിയില്‍ കയറ്റിയ ബാഗുമായി വന്നു. ചെറിയ ലഗേജ് ആയതുകൊണ്ടാവാം ആരുംതന്നെ സഹായത്തിനു വന്നില്ല. ആകെയുള്ളത് ഒരു കമ്പിളിയും പെട്ടിയിലെന്തോ ചെറിയ സാധനങ്ങളും. എല്ലാം റൂംമേറ്റ്‌ ഷാഫിയുടെ വകയാണ്. 'സമ്പാദ്യമല്ലാത്ത സമ്പാദ്യം'. കമ്പിളി എത്രയോ നേരത്തെ വാങ്ങിയതാണ്. മിനുമോള്‍ക്ക് വേണ്ടി. മിനുവിന്റെ അതെ പ്രായത്തില്‍ അവനുമുണ്ടൊരു മോള്‍. പോരാത്തതിനു വയ്യാത്ത കുട്ടിയാണെന്നുള്ള സഹതാപവും.

ഞാന്‍ ഒരു എയര്‍പോര്‍ട്ട് ടാക്സി വിളിച്ചു. ചുറ്റും നോക്കിയപ്പോള്‍ വരവേല്‍ക്കാന്‍ വന്നവരുടെയും യാത്രയയക്കാന്‍ വന്നവരുടെയും തിക്കും തിരക്കും. ജീവിതത്തിലെ കാത്തിരിപ്പുകള്‍ക്കും സുഖദുഃഖങ്ങള്‍ക്കുമിടയിലുള്ള അസുലഭനിമിഷങ്ങള്‍. സന്തോഷവും സന്താപവും കലര്‍ന്ന പ്രകടനങ്ങള്‍. നിധിയെടുക്കാന്‍ ആഴക്കടലിലേക്ക് പോയ മുക്കുവന്മാരുടെ കഥ പോലെയാണ് പ്രവാസികളുടെ ജീവിതം. അതിനിടയില്‍ വീണുകിട്ടുന്ന അവസരമാണ് ഒന്നോ രണ്ടോ മാസത്തെ ലീവ്. ഷാഫിയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'പരോള്‍'.

ലഗേജ് കാറിന്റെ ഡിക്കിയില്‍ കയറ്റുമ്പോള്‍ ഡ്രൈവര്‍ ചോദിച്ചു. "സാറിനെ കൊണ്ടുപോകാന്‍ ആരും വന്നില്ലേ?"

"ഇല്ല! ഞാന്‍ വീട്ടിലറിയിച്ചില്ല, ഭാര്യയും മകളുമാണ് വീട്ടിലുള്ളത്." അതു പറഞ്ഞു ഞാന്‍ ഒരു സിഗരറ്റെടുത്ത് കത്തിച്ചുവലിച്ചു. പെട്ടെന്ന് ഞാന്‍ ചുമച്ചു. ചുമകേട്ടപ്പോള്‍  ഡ്രൈവര്‍ തിരിഞ്ഞുനോക്കി. എന്നിട്ട് അയാള്‍ ചോദിച്ചു. "സാറെന്താ കുട്ടികളെപ്പോലെ, സിഗരറ്റ് ആദ്യം വലിക്കുകയാണോ? കണ്ണ് ചുവന്നു കലങ്ങിയിരിക്കുന്നു."
"കാലാവസ്ഥയുടെ മാറ്റം കൊണ്ടാവാം" ഞാന്‍ പറഞ്ഞു.

റോഡ്‌ ചെന്നെത്തുന്നത് 'ശോകനാശിനി'പ്പുഴയുടെ തീരത്താണ്. അവിടെ ഭൂതകാലസ്മൃതികളുണര്‍ത്തുന്ന ഒരു സ്മാരകം പോലെ പഴയ ശിവക്ഷേത്രം. ആ പുഴയില്‍ മഴക്കാലത്ത് വെള്ളം നിറഞ്ഞു നില്‍ക്കുന്നത് കാണാന്‍ എന്തു ഭംഗിയായിരുന്നു. വേനലില്‍ പുഴ വറ്റിവരണ്ടു കിടക്കും. എന്നാലും എന്നും വൈകുന്നേരം ഞാനും മിനുമോളും അവിടെ ചെന്നിരിക്കും. ഒരു വിശ്രമകേന്ദ്രമാണവിടെ. രാത്രിയില്‍ അമ്പലത്തിന്റെ പ്രകാശത്തില്‍ ഞാനും മോളും കഥകള്‍ പറഞ്ഞിരിക്കും. കോമാളികളുടെയും യുദ്ധത്തില്‍ ജയിച്ച രാജാക്കന്മാരുടെയും കഥകളാണവള്‍ക്കിഷ്ടം. ഒരു ദിവസം കഥകള്‍ പറഞ്ഞിരുന്നപ്പോള്‍ ഏന്തിമലര്‍ന്നു അവള്‍ പുറകിലേക്ക് വീണു. പിന്നെ പലപ്രാവശ്യം അതു ആവര്‍ത്തിച്ചു. ഒരുപാട് പരിശോധനകള്‍ക്കൊടുവില്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. അവളുടെ ഹൃദയവാല്‍വിന് ഒരു ദ്വാരമുണ്ട് എന്ന്! ഒരുപാട് പരിശോധനകളും, നേര്‍ച്ചകളും, വഴിപാടുകളും, യാത്രകളും ഒക്കെ നടത്തി. പക്ഷെ, ഒരു കുറവുമുണ്ടായില്ല. മാനസികമായും, സാമ്പത്തികമായും ഞങ്ങള്‍ തകര്‍ന്നു പോയി. അവിടെ നിന്നാണ് ഈ അഞ്ചുവര്‍ഷത്തെ പ്രവാസജീവിതം ആരംഭിച്ചത്. തികച്ചും ശൂന്യതയായിരുന്നു മുന്നില്‍. കഴിഞ്ഞുപോകുന്ന ഓരോ കൊല്ലവും അവളെക്കുറിച്ചുമാത്രം ചിന്തിച്ചു. വളര്‍ന്നുവരുന്ന അവളുടെ മുഖങ്ങള്‍ വെള്ളക്കടലാസ്സില്‍ ഞാന്‍ വരച്ചു വയ്ക്കും. അതൊക്കെ നാട്ടില്‍ പോകുമ്പോള്‍ അവളെ കാണിക്കാനായി സൂക്ഷിച്ച് വച്ചു. അങ്ങനെ വര്‍ഷങ്ങള്‍ കടന്നുപോയി. അവള്‍ക്കു ഒന്‍പതുവയസ്സാകുമ്പോള്‍ ഒരു ഓപ്പറേഷന്‍ വേണമെന്ന് ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞിരുന്നു. അതു ഇന്നലെയായിരുന്നു.

കാര്‍ പുഴക്കടവിനടുത്തു വന്നുനിന്നു. അപ്പോഴേക്കും ഇരുട്ടായിത്തുടങ്ങിയിരിക്കുന്നു. അമ്പലത്തിന്റെ മുന്നില്‍ എന്‍റെ വരവും കാത്തിരുന്നവരുടെ മുഖങ്ങള്‍ വ്യക്തമായിരുന്നു. കുറച്ചുനേരത്തെ പരിചയമേയുള്ളൂ എങ്കിലും ഡ്രൈവറും എന്‍റെ കൂടെ ബാഗുമെടുത്തുവന്നു.

വീടിന്റെ അടുത്ത് എത്തും തോറും കര്‍പ്പൂരത്തിന്റെയും ചന്ദനത്തിരിയുടെയും ഗന്ധം കൂടിക്കൂടി വന്നു. ഒപ്പം അവ്യക്തമായ രാമായണപാരായണവും. വീടിന്റെ അടുത്തേക്ക് നടക്കും തോറും തളര്‍ച്ച കൂടിക്കൂടി വന്നു. അകത്തേക്ക് കയറുമ്പോള്‍ മനസ്സിനെ താങ്ങാനാവാതെ ശരീരം വിറച്ചു.

തിരിച്ചറിയാനോ മിണ്ടാനോ കഴിയാതെ മിനുമോള്‍ ഉറങ്ങുകയാണ്. അവള്‍ക്കു വേണ്ടി ഞാന്‍ വരച്ച ചിത്രങ്ങളിലെ പോലുള്ള മുഖം. "അച്ഛന്‍ നന്നായി പ്രാര്‍ത്ഥിച്ചോണേ, മിനുമോള്‍ക്ക് ഒന്നും വരില്ല, അച്ഛനെക്കാണാന്‍ മിനുമോള്‍ക്ക് കൊതിയായി. അച്ഛന്‍ എന്നാ വരിക" ഇതാണ് അവസാനമായി വിളിച്ചപ്പോള്‍ അവള്‍ ചോദിച്ചത്. എത്ര വഴിപാടുകള്‍ നടത്തി. എത്ര ദൈവങ്ങള്‍ക്ക് മുന്‍പില്‍ ഞങ്ങള്‍ കൈകൂപ്പി. എന്നിട്ടും..

മനസ്സിലേക്ക് ആഞ്ഞുകയറുന്നവയായിരുന്നു ഭാര്യയുടെ വാക്കുകള്‍. "അവള്‍ പോയി". പ്രാണനുവേണ്ടി പിടയുന്ന ഒരാളുടെ അവസ്ഥയായിരുന്നു അപ്പോള്‍. ഞാന്‍ കൊണ്ടുവന്ന കമ്പിളി പുതപ്പെടുത്തു അവളെ പുതപ്പിച്ചു. നേരം വെളുക്കുവോളം അവളുടെ മണം അതില്‍ പതിയാന്‍ വേണ്ടി...

മിനുമോളുടെ കത്തിയമരുന്ന ചിതക്കരുകില്‍ കഴിഞ്ഞ് പോയ കാര്യങ്ങള്‍ ഓര്‍ത്ത് ഞാന്‍ ഇരുന്നു. ഒന്നുമറിയാതെ മറ്റൊരു ലോകത്തേക്ക് അവള്‍ യാത്ര തിരിച്ചിരിക്കുന്നു. മോഹങ്ങളും സ്വപ്നങ്ങളും ഒന്നുമില്ലാത്ത ഒരിടത്തേക്ക് ഒരു 'മടക്കയാത്ര'.

25 comments:

സുമേഷ് | Sumesh Menon said...

എല്ലാ സുഹൃത്തുക്കള്‍ക്കും എന്‍റെ
പുതുവത്സരാശംസകള്‍...!!!

വശംവദൻ said...

:(
എഴുത്ത് നന്നായിട്ടുണ്ട്.

പുതുവത്സരാശംസകൾ

Manoraj said...

sumesh,

ethrrayere jeevithangal engine venthum, orukiyum...ho orkumbol nammalokke punyalmakkalla alle? enikku nerittariyavunna oru kuttiyund.. avanu ethand ente makante prayame ulluu.21/2 vayass!!! asughangal vannal ..daivam kuttikalotu kattunna kruratha oru pakshe, nammute dushcheythikalute bhalamavum alle? enthokeyayalum, nalloru subject valare othukkiparanjirikkunnu...abhinadanagal.. puthuvalsrasamsakal nerunnu.. rogavimukthamaya oru puthuvalsaram...

Laiju Lazar ലൈജു ലാസര്‍ said...

Kollaam. Nannayittundu

SAJAN S said...

:(
പുതുവത്സരാശംസകൾ

രാജീവ്‌ .എ . കുറുപ്പ് said...

ഞാന്‍ കൊണ്ടുവന്ന കമ്പിളി പുതപ്പെടുത്തു അവളെ പുതപ്പിച്ചു. നേരം വെളുക്കുവോളം അവളുടെ മണം അതില്‍ പതിയാന്‍ വേണ്ടി...

:(:(
ആത്മാവില്‍ ഒരു നൊമ്പരം മാത്രം ബാക്കി.
എങ്കിലും നേരുന്നു ഒരു നന്മയുടെ പുതുവത്സരം

Rajesh said...

mmm nannayitundu sumesh........ keep it up....

ശ്രീ said...

എഴുത്ത് വിഷമിപ്പിച്ചു :(


പുതുവത്സരാശംസകള്‍!

സുമേഷ് | Sumesh Menon said...

വശംവദൻ, Manoraj, Laiju Lazar, SAJAN SADASIVAN, കുറുപ്പിന്‍റെ കണക്കു പുസ്തകം, Rajesh, ശ്രീ .

അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി.

നന്ദന said...

കണ്ണിനെ ഈറനണിയിച നിമിഷങൽ
ഒരു പ്രവാസിയുടെ നേർ ചിത്രം
പുതുവത്സരാശംസകള്‍!

Typist | എഴുത്തുകാരി said...

വായിച്ചിട്ട് സങ്കടായല്ലോ.

സുമേഷ് | Sumesh Menon said...

നന്ദന,എഴുത്തുകാരി ചേച്ചി: നന്ദി...

താരകൻ said...

വല്ലാതെ നൊമ്പരപെടുത്തികളഞ്ഞു സുഹൃത്തെ....

സുമേഷ് | Sumesh Menon said...

സോണ ജി: അവള്‍ ഒരു നീലനക്ഷത്രമായി അനന്തയില്‍ നിന്നും പുഞ്ചിരി പോഴിച്ചുകൊണ്ടിരിക്കുന്നു, നന്ദി.
താരകന്‍ : നന്ദി.

പ്രിയ സുഹൃത്തുക്കളെ,
എന്‍റെ ഒരു പ്രവാസി സുഹൃത്ത്‌ പറഞ്ഞു കേട്ട കഥയാണ് ഇവിടെ ഞാന്‍ കുറിച്ചിട്ടത്‌. ഇതു ഒരു കഥ മാത്രമായിരിക്കട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. ഇവിടെ വന്നു അഭിപ്രായങ്ങള്‍ അറിയിച്ചവര്‍ക്കും ഇതിലെ കടന്നുപോയവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.

jyo.mds said...

കണ്ണു നിറഞ്ഞു

Anil cheleri kumaran said...

നിധിയെടുക്കാന്‍ ആഴക്കടലിലേക്ക് പോയ മുക്കുവന്മാരുടെ കഥ പോലെയാണ് പ്രവാസികളുടെ ജീവിതം..

കരയിപ്പിച്ചല്ലോ..

വിനുവേട്ടന്‍ said...

ഈ കഥ എന്നെ വല്ലാതെ വിഷമിപ്പിച്ചുവല്ലോ സുമേഷ്‌... ഞങ്ങളുടെ അപ്പുവിന്റെ വേര്‍പാടിന്‌ രണ്ട്‌ വര്‍ഷം തികയുവാന്‍ പോകുന്ന ഈ സമയത്ത്‌ സുമേഷിന്റെ കഥ കണ്ണ്‌ നനയിച്ചു...

സുമേഷ് | Sumesh Menon said...

jyo , കുമാരന്‍ | kumaran : നന്ദി..

വിനുവേട്ടന്‍|vinuvettan: ഒന്നും പറയാന്‍ വയ്യ,
പ്രാര്‍ത്ഥിക്കുവാന്‍ മാത്രമല്ലെ കഴിയു..

പ്രദീപ്‌ said...

സുമേഷ് ചേട്ടോ , ഒരു വല്ലാത്ത കഥ . സ്വന്തം അനുഭവം അല്ലാ എന്ന് കമന്റുകളില്‍ നിന്ന് വായിച്ചു . ആശ്വാസം .

നിധിയെടുക്കാന്‍ ആഴക്കടലിലേക്ക് പോയ മുക്കുവന്മാരുടെ കഥ പോലെയാണ് പ്രവാസികളുടെ ജീവിതം. അതിനിടയില്‍ വീണുകിട്ടുന്ന അവസരമാണ് ഒന്നോ രണ്ടോ മാസത്തെ ലീവ്. ഷാഫിയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'പരോള്‍'.

വീണ്ടും നമുക്കീ ബൂലോകത്തില്‍ കണ്ടുമുട്ടാം

മുരളി I Murali Mudra said...

"ഞാന്‍ കൊണ്ടുവന്ന കമ്പിളി പുതപ്പെടുത്തു അവളെ പുതപ്പിച്ചു. നേരം വെളുക്കുവോളം അവളുടെ മണം അതില്‍ പതിയാന്‍ വേണ്ടി..."
എന്താ പറയുക സുമേഷ്,വായിച്ചിട്ട് ശരിക്കും വല്ലാതായി.ആഴക്കടലിലേക്ക് പോകുന്ന മുക്കുവരുടെ ജീവിതം പോലെ പ്രവാസം.കൂടെ കറുത്ത സത്യങ്ങളും.
ഇതു ഒരു കഥ മാത്രമായിരിക്കട്ടെ

ജയരാജ്‌മുരുക്കുംപുഴ said...

bestwishes

സുമേഷ് | Sumesh Menon said...

പ്രദീപ്‌ :തീര്‍ച്ചയായും കണ്ടുമുട്ടാം..:)
മുരളി I Murali Nair : അതെ, ഇതു ഒരു കഥ മാത്രമായിരിക്കട്ടെ..
jayarajmurukkumpuzha: നന്ദി..

Unknown said...

കൊള്ളാം മാഷേ,

ഈ ബ്ലൊഗിലും നോക്കുമല്ലോ..
ജോയിന്‍ ചെയ്യുമല്ലോ..!!
പരസ്പര കൂട്ടായ്മ നല്ലതല്ലേ..!!

http://tomskonumadam.blogspot.com/

http://entemalayalam1.blogspot.com/

ഗീത said...

സ്വന്തം അനുഭവം അല്ലെങ്കിലും അതുപോലെ തോന്നിപ്പിച്ച് എഴുതിയത് വല്ലാതെ വിഷമിപ്പിച്ചു. അറിയാം ഇതു നടന്നതാണെങ്കില്‍ മറ്റൊരാള്‍ ഈ തീവ്ര ദു:ഖം അനുഭവിച്ചിട്ടുണ്ടാകുമെന്ന്...
ഇതൊരു കഥ മാത്രമാകട്ടേ.

siva said...

ചങ്ങാതി, വളരെ നന്നായിരുന്നു. അനുഭവമാണോയെന്നു ഒരു നിമിഷം പേടിച്ചു അല്ലെന്നറിഞ്ഞ‌തില്‍ സമാധാനവും.......